ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്നാറ്റം. വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. നിരവധി ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്മ, ചില ഭക്ഷണങ്ങൾ ചില രോഗാവസ്ഥകൾ ഇവയെല്ലാം വായ്നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഇവയിൽ ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ ദുർഗന്ധമുണ്ടാക്കുന്ന സൾഫർ സംയുക്തങ്ങളെ പുറത്തുവിടും
നന്നായി ബ്രഷ് ചെയ്തില്ലെങ്കിൽ ഈ ബാക്ടീരിയ വളർച്ച തുടരുകയും പല്ലിൽ ബാക്ടീരിയകൾ പ്ലേക്ക് ആകുകയും ചെയ്യും. ഈ പ്ലേക്ക് നീക്കം ചെയ്തില്ലെങ്കിൽ ഒരു ദുർഗന്ധം ഉണ്ടാവുകയും മറ്റൊരു പ്രശ്നമായ ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യും. അണുബാധകൾ, പ്രമേഹസങ്കീർണ്ണതകൾ, വൃക്കത്തകരാറ് ഇവയും വായ്നാറ്റത്തിന് കാരണമാകും. വായ്നാറ്റം അകറ്റാൻ സഹായിക്കുന്ന ലളിതമായ ചില വീട്ടുനുറുങ്ങുകൾ ഉണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.
വായുടെ വൃത്തിയില്ലായ്മ ആണ് വായ്നാറ്റത്തിനുള്ള വളരെ സാധാരണമായ കാരണം. പല്ലുതേച്ച് നാലുമുതൽ പന്ത്രണ്ട് മണിക്കൂർ സമയം കൊണ്ട് പ്ലേക്ക് ഉണ്ടാകാൻ തുടങ്ങും . അതുകൊണ്ട് ദിവസം രണ്ടു നേരം പല്ലുതേക്കുക എന്നത് പ്രധാനമാണ്. പതിവായി പല്ലു തേച്ചില്ല എങ്കിൽ, പ്ലേക്കിൻ്റെ ഈ പാളി കട്ടിയാകുകയും ബാക്ടീരിയകൾ നിറഞ്ഞ് വായ്നാറ്റം ഉണ്ടാകുകയും ചെയ്യും. പല്ലുതേക്കുന്നതോടൊപ്പം ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ നിന്നു നീക്കാൻ ഫ്ലോസ് ഉപയോഗിക്കാൻ മറക്കരുത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










