സലാലയിൽ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു. സർവീസ് പുനരാരംഭിക്കാൻ നിർദേശം അയച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് ഒമാൻ ഹെഡ് വരുണ്‍ കഡേക്കർ പറഞ്ഞു. കോണ്‍സുലാർ ഏജന്റ് ഡോക്ടർ കെ സനാതനനെയാണ് ഇക്കാര്യം അറിയിച്ചത്.
സലാലയില്‍ നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് നേരത്തെ നിർത്തലാക്കിയിരുന്നു. ഒമാനിലെ യാത്രക്കാരുടെ പ്രശ്നങ്ങള്‍ എയർ ഇന്ത്യ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനായെന്നു ഡോ കെ സനാതനൻ പറഞ്ഞു. സലാലയിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാൻ ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായിയുടെയും ഹേമ ഗംഗാധരന്റെയും നേതൃത്വത്തില്‍ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശാകാര്യ മന്ത്രി എം പി മാർ എന്നിവർക്ക് പരാതിയും നല്‍കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









