കോഴിക്കോട് : ടൗണ്‍ഹാളില്‍ ചലച്ചിത്ര സംവിധായകൻ ഐ.വി. ശശിയുടെ ഛായാപടം സ്ഥാപിക്കാത്തതില്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
കാലിക്കറ്റ് ആർട്സ് ആൻഡ് കള്‍ച്ചറല്‍ ഓർഗനൈസേഷൻ പ്രസിഡന്റ് സലാം വെള്ളയിലിനുവേണ്ടി മഞ്ചേരി സുന്ദർരാജാണ് നോട്ടീസ് അയച്ചത്. കോഴിക്കോട്ടുകാരനാണ് ഐ.വി. ശശി. ഈ നാടിന്റെ അഭിമാനമായ സംവിധായകന്റെ ഛായാപടം മരിച്ചിട്ട് ഇത്രയും വർഷങ്ങളായിട്ടും സ്ഥാപിക്കാൻ കോർപറേഷൻ തയാറായിട്ടില്ല. രണ്ടു വർഷം മുൻപെ കോർപ്പറേഷൻ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വൈകുന്നതുകൊണ്ടാണ് വക്കീല്‍നോട്ടീസ് അയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










