കാസർകോട്: പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നവുമായി രണ്ട് യുവാക്കൾ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്നു. വയനാട് ജില്ലയിലെ റനീഷും നിജിനും ആണ് സൈക്കിളിൽ പര്യടനം നടത്തുന്നത് അഞ്ച് കുടുംബങ്ങൾക്കെങ്കിലും വീട് നിർമിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പര്യടനം യാത്രയിൽ കണ്ടുമുട്ടുന്നവരിൽ നിന്ന് ഒരു രൂപ വീതം സംഭാവന സ്വീകരിച്ചാണ് ഇവർ വീട് നിർമിക്കാൻ പണം സ്വരൂപിക്കുന്നത്. 50 ലക്ഷം പേരെയെങ്കിലും കണ്ട് പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
ഇവരുടെ യാത്രയെക്കുറിച്ചു അറിഞ്ഞ സ്ഥലം എം.പി. രാജ്മോഹൻ ഉണ്ണിത്താൻ എംപി രാഹുൽ ഗാന്ധി ഇവർക്ക് കൈമാറാനായി നൽകിയ പ്രശംസാപത്രം പ്രശംസാപത്രം കൈമാറി. പാവപ്പെട്ടവരെ സഹായിക്കാൻ ഒന്നരവർഷമായി ഇന്ത്യയൊട്ടാകെ ചുറ്റിയടിക്കുന്ന യുവാക്കൾ മത്സരങ്ങളുടെ ലോകത്തെ യഥാർഥ മനുഷ്യന്മാരാണെന്ന് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഈ ജീവകാരുണ്യ പ്രവർത്തനത്തെ താൻ അഭിനന്ദിക്കുന്നുവെന്നും ഇത് ദേശീയോദ്ഗ്രഥനത്തിന്റെ യാത്രയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് സാജിദ് മൗവ്വൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് എന്നിവരും പങ്കെടുത്തു. പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധി യുവാക്കളെ നേരിൽ കാണും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.