മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ അടുക്കളയിലുള്ള ഈ ചേരുവകൾ ഉപയോഗിക്കാം. ആരോഗ്യമുള്ള മുടിയ്ക്കും മുടി കൊഴിച്ചിലിനും ഏറ്റവും നല്ലൊരു പ്രകൃതിദത്തമായ വഴിയാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള മുടിയിൽ നേരിട്ട് ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുട്ടയുടെ വെള്ള നല്ലൊരു ഹെയർപാക്കാണ്
സവാള ജ്യൂസിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്ന് തടയുന്നു. പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്നു. ഉലുവയിൽ ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് മുടിയെ കരുത്തുള്ളതാക്കുന്നു. ദൈനംദിന മുടി സംരക്ഷണ ദിനചര്യയിൽ ഉലുവ ചേർക്കുന്നതിലൂടെ താരനും അകറ്റുന്നു.വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയ്ക്ക് ഗുണം ചെയ്യും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.