തിരുവനന്തപുരം∙ പതിറ്റാണ്ടുകള്‍ക്കു ശേഷം പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ച് ഡപ്യൂട്ടി മേയര്‍ ആശാനാഥ്. നഗരത്തില്‍ വീടില്ലാത്തവര്‍ക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതിയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും കോർപറേഷന് തന്നെ നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഡപ്യൂട്ടി മേയര്‍ ആശാനാഥ് വ്യക്തമാക്കി. ഇതിന് പുറമേ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി.
പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍, വെട്ടുകാട്, ബീമാപള്ളി എന…എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു. അനന്തപുരി തൊഴില്‍ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും തൊഴിലുറപ്പാക്കാന്‍ 5 കോടിയുടെ പദ്ധതിയും ആരംഭിക്കും. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം നല്കുന്ന അടല്‍ കന്റീന്‍ പദ്ധതിക്കായി 2 കോടി രൂപ വകയിരുത്തി നഗരത്തിലെ 50 കേന്ദ്രങ്ങളില്‍ എച്ച്എല്‍എല്ലുമായി സഹകരിച്ച് കലക്ഷന്‍ സെന്ററുകള്‍ തുടങ്ങും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










