ചർമ്മ സംരക്ഷണമെന്നാൽ വീട്ടിലിരുന്ന് ചെയ്യാവുന്നതും പ്രകൃതിദത്തവുമായി നിരവധി ഫലപ്രദമായ മാർഗങ്ങൾ ഉണ്ട് .ചര്‍മ്മ പരിചരണത്തിന് സഹായിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്.
ഏത് തരം ചര്‍മ്മം ആണെങ്കിലും ഒരു ഐസ് ക്യൂബ് മുഖത്ത് ഉരസുന്നത് ചര്‍മ്മത്തിന് ഏറേ നല്ലതാണ്. ചർമത്തിന് ഒരു ഫ്രഷ്നസ് നൽകാൻ ഇത് സഹായിക്കും. ചുളിവുകള്‍ അകറ്റാനും ചർമ്മത്തിന്റെ ദൃഢത നിലനിർത്താനും ചർമ്മം തൂങ്ങാതിരിക്കാനും ഇവ സഹായകരമാണ്.
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ സ്ട്രോബറി-തേന്‍ ഐസ് ക്യൂബ് മുഖത്ത് ഉരസുന്നത് ശരീരകോശത്തിലെ തകരാറുകള്‍ തടയുന്നു. സ്ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവ് അകറ്റുവാന്‍ നല്ലതാണ്. ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാനും സ്ട്രോബറി സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.