ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി. പരീസിലെ ഈഫല്‍ ടവറിന് മുകളില്‍ പുതിയ കമ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ഇതിന്റെ ഉയരത്തില്‍ 19.69 അടി അഥവ ആറുമീറ്റര്‍ ഉയരം ഉണ്ടായത്. പുതിയ ആന്റിന വന്നതോടെ ഫ്രാന്‍സിന്റെ അഭിമാനചിഹ്നത്തിന്റെ ഉയരം 1,063 അടിയായി.ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ഇത് ഒരു ചരിത്ര നിമിഷമാണ്, കാരണം ഈഫല്‍ ടവറിന് ഉയരം വര്‍ധിച്ചു. അത് അത്ര സാധാരണമല്ലെന്നാണ് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചത്.
1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. സ്ഥാപിച്ച അന്നുമുതല്‍ റേഡിയോ പ്രക്ഷേപണത്തിനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിനായി കാലകാലമായി ഇവിടുത്തെ ആന്റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈഫല്‍ ടവറിനായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









