ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വരെ ആരാധകര്‍ മഞ്ജുവിനെ വിശേഷിപ്പിച്ചു. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോക്കുമെല്ലാം നിരവധി കമന്റുകളാണ് ആരാധകര്‍ പങ്കുവെയ്ക്കാറുള്ളത്.
ഇപ്പോഴിതാ മഞ്ജുവിന്റെ സാരിയിലുള്ള പുതിയ ലുക്കും ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ്. കുറ്റ്യാടിയില്‍ നടന്ന ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയപ്പോള്‍ മഞ്ജു ധരിച്ച ഔട്ട്ഫിറ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സാരി ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.ലളിതമായ ഡിസൈനോട് കൂടിയ പിങ്ക് സാരിയാണ് താരം ധരിച്ചത്. സാരിയുടെ ബോര്‍ഡറിലും ബ്ലൗസിന്റെ കൈയിലും ചെറിയ വര്‍ക്കുകളുണ്ട്.ഹാങിങ് കമ്മലും വലിയ മോതിരവുമാണ് ഇതിനൊപ്പം അണിഞ്ഞത്. ലൂസ് ഹെയര്‍സ്റ്റൈലും
‘ഞാന്‍ സ്വയം ഇഷ്ടപ്പെടുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേര് കമന്റുമായെത്തി. ‘എയ്ജ് ഇന്‍ റിവേഴ്സ് ഗിയര്‍’, ‘കുട്ടി ഏത് കോളേജിലാ’, ‘ഇതാര് കാവിലെ ഭഗവതിയോ’ എന്നെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.