നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വിറ്റാമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വിറ്റാമിൻ എയും ബിയും സിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ.
കണ്ണിന് താഴെയുള്ള കറുത്ത പാട് മാറ്റാന്‍ ഇതൊന്നു ചെയ്തു നോക്കു പപ്പായ, നാരങ്ങാ നീര്, തേന്‍, തൈര്, മുട്ടയുടെ വെള്ള എന്നിവ നല്ലതു പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. 15-20 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്തിടാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മറ്റൊന്ന് അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.