ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്നങ്ങള്‍. താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി . ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പത്ത് ചെമ്പരത്തി ഇലകൾ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവെച്ച് ഉലുവ ഒരു ടീസ്പൂണ്‍, അരക്കപ്പ് തൈര് എന്നിവ എടുക്കുക. ഇനി ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും കരുത്തുറ്റ തലമുടി വളരാനും സഹായിക്കും.
10 ചെമ്പരത്തി പൂവ്, പത്ത് ചെമ്പരത്തി ഇല എന്നിവ കഴുകിയെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു കപ്പ് വെളിച്ചെണ്ണ ഒരു പാത്രത്തിലെടുത്തു ചൂടാക്കുക. അതിലേയ്ക്ക് അരച്ചു വച്ച ചെമ്പരത്തി പേസ്റ്റ് ചേർക്കാം. അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. ഇനി ഈ എണ്ണ കുളിക്കുന്നതിന് മുമ്പ് ആവശ്യത്തിനനുസരിച്ച് തലമുടിയില്‍ പുരട്ടാം. മസാജ് ചെയ്യുന്നതും നല്ലതാണ്. താരന്‍ അകറ്റാനും തലമുടി വളരാനും ഇത് സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









