കടത്തനാടൻ അങ്കത്തട്ടിൽ ഇക്കുറി അങ്കം കനക്കും. ആർ എം.പി.നേതാവ് കെ.കെ.രമ ഇത്തവണ യു.ഡി.എഫ് പിന്തുണയിലാണ് അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ സ്വന്തമായി മത്സരിച്ച രമ ഇരുപതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു. ഇക്കഴിഞ്ഞ തദ്ധേശ തെരഞ്ഞെടുപ്പിൽ ആർ എം.പിയും, യു.ഡി എഫും മുന്നണിയായിട്ടാണ് മത്സരിച്ചത്, ഇത് കാരണം എൽ.ജെ.ഡി പുതുതായി എൽഡിഎഫിൽ എത്തിയിട്ടും ഏറാമല, അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകളിൽ വിജയം നേടാൻ ഇവർക്കായി.
വടകരയെ ലക്ഷ്യമിട്ടിരുന്ന കെ.പി.സി.സി പ്രസിഢണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വടകര വിട്ട് വയനാടൻ ചുരം കയറുന്നതും വടകരയുടെ കാര്യത്തിൽ ആർ.എം.പിയുമായുള്ള ധാരണയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം ചേർന്ന ആർ എം.പി.യോഗം വടകരയിൽ കെ.കെ.രമ യോ കെ.വേണുവോ മത്സരിക്കുമെന്നാണ് പറഞ്ഞതെങ്കിലും ചന്ദ്ര ശേഖരൻ വധവുമായി ബന്ധപ്പെട്ട സഹതാപം പൂർണ്ണമായി ഉപയോഗപ്പെടുത്താൻ കെ.കെ.രമ തന്നെ വേണമെന്ന നിലപാടാണ് യു.ഡി എഫിന്. ഈ സാഹചര്യത്തിൽ യു.ഡി എഫ് പിന്തുണയുള്ള സ്ഥാനാർത്ഥിയായി കെ.കെ.രമ തന്നെ വരുമെന്ന് ഏതാണ്ട് ഉറപ്പാണ്.
എൽഡിഎഫിൽ ചർച്ചകൾ പൂർണ്ണമായിട്ടില്ലെങ്കിലും മുന്നണിയിൽ പുതുതായി എത്തിയ എൽജെഡിയും വടകരക്ക് അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. എൽ.ജെ.ഡിക്ക് ലഭിച്ചാൽ കഴിഞ്ഞ തവണ യു.ഡി എഫിൻ്റെ സ്ഥാനാർത്ഥിയായിരുന്ന മനയത്ത് ചന്ദ്രൻ്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ഇക്കാര്യത്തിൽ സി.പി. എമ്മിനും എൽ.ജെ.ഡിയിലെ പ്രബല വിഭാഗത്തിനും വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിൽ ജനതാദൾ എസിൻ്റെ സിറ്റിങ് സീറ്റ് എന്ന നിലയിൽ വടകര ജനതാദൾ എസിന് തന്നെ നൽകി എൽ.ജെ.ഡിയെ മറ്റേതെങ്കിലും മണ്ഡലത്തിൽ പരിഗണിക്കാനാണ് സി.പി. എം ആലോചന.
ജനതാദളിൽ നിലവിലെ അംഗം സി.കെ.നാണുവിന് മണ്ഡലത്തിൽ വ്യക്തിപരമായി നല്ല സ്വാധീനമുണ്ടെങ്കിലും നാല് തവണ മണ്ഡലത്തെ പ്രധിനിധീകരിച്ച നാണുവിന് ആരോഗ്യപരമായ കാരണങ്ങളാൽ മാറി നിൽക്കാനാണ് സാധ്യത. പാർട്ടിയിലും മുന്നണിയിലും ഈ അഭിപ്രായമുണ്ട്. അങ്ങനെയെങ്കിൽ നാണുവിൻ്റെ തന്നെ വിശ്വസ്തനും ശിഷ്യനുമായ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യസ്ഥാനാർത്ഥിയാവും. ഇക്കാര്യത്തിൽ സംസ്ഥാന പ്രസിഡണ്ട് മാത്യൂ ടി തോമസിനും അനുകൂല സമീപിനമാണ്. സി.പിഎമ്മിനും എതിർപ്പില്ലെന്നറിയുന്നു. അങ്ങനെ ഇത്തവണ കെ.കെ.രമയും കെ.ലോഹ്യയും തമ്മിലുള്ള പോരാട്ടത്തിന് വടകര വേദിയാവും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.