തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മെച്ചപ്പെടുത്തൽ സമിതി (ക്യുഐപി) യോഗം സ്കൂൾ ഓണപ്പരീക്ഷകൾ 18 മുതൽ 29 വരെ നടത്താൻ തീരുമാനിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ 18 മുതൽ 29 വരെ നടക്കും. എൽപി വിഭാഗം 20 ന് ആരംഭിക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം 29 ന് എല്ലാ സ്കൂളുകളിലും ഓണാഘോഷം സംഘടിപ്പിക്കുകയും ഓണാവധിക്ക് സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്യും. ഗണേശോത്സവം കണക്കിലെടുത്ത് കാസർഗോഡ് ജില്ലയിൽ 27 ന് പരീക്ഷകളുണ്ടാകില്ല. ആ ദിവസത്തെ പരീക്ഷകൾ 29 ന് നടക്കും. ഓണാഘോഷങ്ങളും നടക്കും.
ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗൺസലിങ് പരിശീലനം 11, 12 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തിൽ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










