തൊടുപുഴയിൽ നാലു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകനായ അരുണ്‍ ആനന്ദിന് 21 വർഷം തടവ്. 9 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതു കൂടാതെ 3.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വർഷം കൊണ്ട് അനുഭവിച്ചാൽ മതി.
നാല് വയസ്സുകാരന്റെ സഹോദരനായ ഏഴു വയസ്സുകാരന് പ്രതിയുടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടതോടെയാണു പീഡന വിവരം പുറത്തറിയുന്നത്. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണു കുട്ടിയെ അരുണ്‍ മര്‍ദിച്ചത്. കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു. മൂത്ത സഹോദരന് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 വയസ്സുകാരന് ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നു പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.