കോട്ടയം: കൊമ്പൻ, ചെമ്പൻ ചെല്ലികളുടെ ആക്രമണം വ്യാപകമായതോടെ കോട്ടയം ജില്ലയിലെ തെങ്ങ് കർഷകർ നിരാശരായി. അവ തെങ്ങുകൾക്ക് ഭീഷണിയായി മാറുകയാണ്. പാമ്പാടി, അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണിമല, മുണ്ടക്കയം കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക കർഷകരെയും ചെല്ലികളുടെ ശല്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ചെല്ലിശല്യത്തിന് പ്രതിവിധിയായി ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴില്‍ നടത്തിയ കീടനാശിനികളുടെ വിതരണത്തില്‍ ഫലപ്രാപ്തി ഉണ്ടായില്ല. രാസകീടനാശിനിയുടെ വിലവർദ്ധനവില്‍ പ്രതിസന്ധിയിലായി കേരകർഷകരും. ചെല്ലിശല്യത്തെ തുടർന്നും മറ്റ് കാരണങ്ങളാലും കർഷകർക്ക് വിതരണം ചെയ്ത ലക്ഷക്കണക്കിന് തെങ്ങിൻതൈകള്‍ നശിച്ചു. തെങ്ങിൻതൈകള്‍ വിതരണംചെയ്യുന്നതല്ലാതെ അവയുടെ പരിപാലനത്തിനായി വകുപ്പ് കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ പുതുതായി തെങ്ങ്കൃഷിയിലേക്ക് ഇറങ്ങിയവരില്‍ ഭൂരിഭാഗം കർഷകരും ചെല്ലിശല്യം മൂലം പരാജയത്തിന്റെ വക്കിലാണ്. ഫിറമോണ്‍ കെണിവെച്ച് ചെല്ലികളെ കെണിയിലേക്ക് ആകർഷിച്ച് നശിപ്പിക്കുന്നതോ മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്ബുകളില്‍ വെട്ടിയിട്ട് കത്തിച്ചുനശിപ്പിക്കുയോയാണ് ചെല്ലികളെ തുരത്താനുള്ള ഏകമാർഗം.
പരിപാലന ചെലവേറി
തെങ്ങിന്റെ വളപ്രയോഗ സമയത്ത് അനുവദിക്കാത്ത രാസകീടനാശിനികള്‍ ചെല്ലിശല്യത്തിന് പ്രതിരോധത്തിനുള്ള കീടനാശിനികളായി നല്‍കുകയാണെന്ന് കർഷകർ പറയുന്നു. പരിപാലനത്തിന് കോട്ടംതട്ടുന്നതും കേരകർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. ഒരു തെങ്ങിൻതൈ നടുന്നതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ആയിരം രൂപ മുതലാണ് കർഷകന് ചിലവ് വരുന്നത്. തുടർന്നുള്ള പരിപാലനചിലവും കാലമ്രേണ ഉയരുകയാണ്. ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയർന്നവില കർഷകരെ കടക്കെണിയിലാക്കുന്നു. ഇത് ഗുരുതരവിഷയമായിട്ടും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരുനടപടിയും ഉണ്ടാകുന്നില്ല.
ആക്രമണം ഇങ്ങനെ
തെങ്ങിൻതൈകളില്‍ ചൊട്ടവീണ് കർഷകനില് പ്രതീക്ഷ മുളക്കുന്നതിന് മുമ്ബേ ചെല്ലികളുടെ ഉപദ്രവം തുടങ്ങും. തെങ്ങുകളെ വ്യാപകമായി ആക്രമിക്കുന്ന കൊമ്ബൻ ചെല്ലികളും ചെമ്ബൻ ചെല്ലികളും മലയോരമേഖലയില്‍ തെങ്ങുകള്‍ക്ക് സർവനാശഭീഷണിയായി. തെങ്ങ് തടിയാകുന്ന സമയം മുതല്‍ തണ്ടുതുരപ്പന്മാരും. തെങ്ങിന്റെ ചോറ് തിന്ന് വളർന്ന് തടിക്കുള്ളില്‍ തന്നെ മുട്ടയിട്ട് പെരുകുന്ന ചെല്ലികള്‍ പ്രദേശത്തുള്ള എല്ലാതെങ്ങുകളെയും പിന്നീട് നശിപ്പിക്കും. കൊമ്ബൻചെല്ലിയുടെ ആക്രമണം കൂമ്ബുചീയല് ഉള്‍പ്പെടെയുള്ള രോഗങ്ങളും ഉണ്ടാക്കുന്നു. അഴുകുന്ന ജൈവ വസ്തുക്കള്‍, ചാണകം, മ്ബോസ്റ്റ്, പഴകിയ തെങ്ങിൻതടികള്‍ എന്നിവയിലാണ് ഇവ പെരുകുന്നത്.
‘കമുകിലേക്കും പനയിലേക്കും ആക്രമണം വ്യാപകമായ സാഹചര്യമാണ്. ചെല്ലികളെ പൂർണമായും നശിപ്പിക്കുന്നതിന് കൃഷിവകുപ്പില്‍നിന്ന് നടപടി സ്വീകരിക്കണം.(കേര കർഷകർ)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.