കൊല്ലം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില് സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിലേക്ക് കത്ത് എത്തിയത്.
പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയാല് ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നു. പിന്മാറിയില്ലെങ്കില് വിസ്മയയുടെ വിധി തന്നെ സഹോദരന് വിജിത്തിന് ഉണ്ടാകുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
ഭീഷണിക്കത്ത് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പൊലീസിന് കൈമാറി. ത്രിവിക്രമന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. കത്തെഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിക്കുന്നത്. കേസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എ.എം.വി.ഐ.എസ് കിരണിെന്റ ഭാര്യയുമായ വിസ്മയ (24) അമ്ബലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുെന്നങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തു. തുടര്‍ന്ന് നടത്തിയ അേന്വഷണത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവര്‍ത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട കിരണ്‍ ഇപ്പോഴും ജയിലിലാണ്.
ഗാര്‍ഹിക-സ്ത്രീധന പീഡന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കിരണിനെ പിന്നീട് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.