കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്. അൽഖ്വയ്ദ മോഡൽ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി അടക്കം പ്രധാന നഗരങ്ങൾ സംഘം ലക്ഷ്യംവച്ചിരുന്നു. കേരളത്തിന് പുറമേ ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് ഭീകരരാണ് പിടിയിലായിരിക്കുന്നത്.
ആകെ പിടിയിലായത് ഒന്‍പതുപേരാണ്, ആറുപേര്‍ ബംഗാളില്‍നിന്നാണ്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത് പുലര്‍ച്ചെയാണ്. ചിലര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടികൂടിയത്. അതേസമയം, പിടിയിലായവരില്‍ മലയാളികളില്ല. കൊച്ചിയില്‍ പിടിയിലായതില്‍ ഒരാള്‍ ബംഗാള്‍ സ്വദേശി മര്‍ഷിദ് ഹസനാണ്. പാതാളത്ത് താമസിച്ച് നിര്‍മാണ ജോലി ചെയ്യുകയായിരുന്നു. ഒരാളെ പിടികൂടിയത് പെരുമ്പാവൂര്‍ മുടിക്കലില്‍ നിന്നാണ്. മൂന്നുപേരെയും കൊച്ചി എൻഐഎ ഒാഫിസിലെത്തിച്ച് ചോദ്യംചെയ്യുന്നു.ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.