വയനാട് മുട്ടിലിൽ കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പൂർണമായി തകർന്നു. വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വിനോദ സഞ്ചാരത്തിനായാണ് സംഘം വയനാട്ടിലെത്തിയത്. ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാർ മരത്തിലിടിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









