ന്യൂഡൽഹി: അറസ്റ്റിനും ജയിൽവാസത്തിനും ശേഷം ജാമ്യത്തിൽ ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. തന്റെ കേസ് പിന്‍വലിക്കണം എന്ന് പറയുന്നില്ല എന്നാല്‍ താന്‍ ഉന്നയിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം ജൂൺ ഒന്നിന് ഗുജറാത്തിൽ കോൺഗ്രസ് ബന്ദ് നടത്തുമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.
പാട്ടീദാര്‍ സമുദായത്തിനെതിരായ കേസുകള്‍ പിന്‍വലിച്ചപോലെ തന്റെ നിയമസഭാ മണ്ഡലമായ വട്ഗാമിലെ ന്യൂനപക്ഷത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. 22 ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു. അതില്‍ അന്വേഷണം പ്രഖ്യാപിക്കണം. മുന്ദ്ര തുറമുഖത്തെ 1.75 ലക്ഷം കോടിരൂപയുടെ മയക്കു മരുന്ന് കടത്തില്‍ ഗൗതം അദാനിയുടെ പങ്ക് അന്വേഷിക്കണം എന്നിവയാണ് ജിഗ്‌നേഷ് മേവാനി ഉന്നയിച്ച മൂന്ന് ആവശ്യങ്ങള്‍.ഗുജറാത്ത് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ടല്ല തന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി. എതിര്‍പ്പിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും മേവാനി പറഞ്ഞു. മോദീജീ താങ്കള്‍ മനസ്സിലാക്കിക്കോളു, പൂവല്ല തീയാണ്. തലകുനിക്കില്ല എന്ന് വെല്ലുവിളിയോടെ പറഞ്ഞാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം ജിഗ്‌നേഷ് മേവാനി അവസാനിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









