തൃശൂർ: പോക്‌സോ കേസിൽ പ്രതിയായ സ്‌കൂൾ അധ്യാപകന് തൃശൂർ ഹൈസ്പീഡ് പോക്‌സോ സ്‌പെഷ്യൽ കോടതി ഒമ്പത് വർഷം കഠിനതടവും 45,000 രൂപ പിഴയും വിധിച്ചു. പാലക്കാട് ചിറ്റൂർ കടമ്പിടിയിലെ രഘുനന്ദന(58)നെയാണ് ശിക്ഷിച്ചത്. പെൺകുട്ടിയെ മെസ് ഹാളിലും വരാന്തയിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴിയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കു മുന്നിലും മാതൃകയാകേണ്ട അധ്യാപകനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകൃത്യമാണിതെന്നും പ്രതിയുടെ അഭ്യര്‍ഥന പരിഗണിച്ച് ശിക്ഷ ലഘൂകരിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









