തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ .മഴയെത്തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. എല്ലാം തയ്യാറെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. വെടിക്കെട്ട് സാമഗ്രികള്‍ ഇനിയും സൂക്ഷിക്കുക പ്രയാസകരമാണെന്നും അധികൃതർ പറഞ്ഞു. വൈകുന്നേരം മഴയുടെ സാധ്യത ഉള്ളതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം നടത്തുകയാണ്. സ്വരാജ് റൗണ്ടിൽ ഉൾപ്പെടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സാംപിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.