ഇസ്ലാമാബാദ്: അശ്ലീല ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളിൽ ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക് ടോക്കിനെ നിരോധിച്ചതായി പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) അറിയിച്ചു. അധാർമിക / നീചമായ ഉള്ളടക്കത്തിനെതിരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പരാതികളുടെ എണ്ണം കണക്കിലെടുത്താണ് നടപടിഎന്ന് പി ടി എ അറീച്ചു.
അശ്ലീല ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് ജൂലൈയില്‍ പാകിസ്ഥാന്‍ ടെലികോം റഗുലേറ്റര്‍ ടിക് ടോക്കിന് അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു. സദാചാരവിരുദ്ധവും മാന്യതയില്ലാത്തതുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമായൊരു സംവിധാനം കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് ടിക് ടോക്ക് സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നാണ് പാക്ക് നിലപാട്.
ആഗോള തലത്തില്‍ സുരക്ഷാ, സ്വകാര്യത ആരോപണങ്ങള്‍ ടിക് ടോക്കിനെതിരെ ഉയരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഈ നീക്കം. ഡാറ്റ സ്വകാര്യത, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ടിക് ടോക്കിനെതിരെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.