വയനാട് : കൃഷ്ണഗിരിയിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് ആടുകളെ കൊന്നു. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ ആടുകളെയാണ് കടുവ കൊന്നത്.ഒന്നര മാസത്തിനിടെ ഈ മേഖലയില്‍ 12 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.
ഴിഞ്ഞദിവസം ചീരാലില്‍ കടുവ പശുവിനെ കൊന്നിരുന്നു. ചീരാല്‍ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെയാണ് കൊന്നത്. കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തുപേരടങ്ങുന്ന സംഘങ്ങളായി തിരച്ചിൽ നടത്തിയിട്ടും കടുവയെ പിടികൂടാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









