മലപ്പുറം കരുവാരകുണ്ട് കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി. ടാപ്പിങ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ നടത്തിയ പരിശോധനയിലും കടുവയെ കണ്ടു. കടുവ വനത്തിലേക്ക് ഓടിക്കയറിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടാപ്പിങ് തൊഴിലാളികളോട് ജാഗ്രത പാലിയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈലന്റ് വാലി സംരക്ഷിത വന മേഖലയോട് ചേര്‍ന്നാണ് കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ്. ഇവിടെ നേരത്തേയും കടുവ ഉള്‍പ്പെടെ വന്യജീവികളുടെ സാന്നിധ്യമുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.