തോട്ടുമുക്കം: തോട്ടുമുക്കത്ത് അജ്ഞാത ജീവി വളര്‍ത്തു നായയെ കൊന്നു ഭക്ഷിച്ച സംഭവത്തില്‍ നാട്ടുകാരുടെ ആശങ്കയകറ്റാന്‍ നടപടിയുമായി ഗ്രാമപഞ്ചായത്തും വനം വകുപ്പും.
തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ഡി.എഫ്.ഒ, ആര്.എഫ്.ഒ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തു പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റി ഓണ്‍ലൈനായി അടിയന്തര യോഗം ചേര്‍ന്നു.
പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും കൂട് സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാനും തീരുമാനമായതായി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കൊടിയത്തൂര്‍ ആറാം വാര്‍ഡില്‍ പെട്ട മാടാമ്ബിയില് കാക്കനാട്ട് മാത്യുവിന്റെ വീട്ടിലെ നായയെ അജ്ഞാതജീവി കൊന്നു തിന്നത്.
ഡിഎഫ്ഒ ആഷിക് അലി, ആര്എഫ്ഒപി.വിമല്‍, ഡെപ്യൂട്ടി ആര്‍എഫ്ഒ സുബീര്‍, കാരശ്ശേരി പ്രസിഡന്റ് സുനിത രാജന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.