ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും കടലമാവ് സഹായിക്കും. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം ചെറുപ്പമുള്ളതാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. അതിലൂടെ മുഖക്കുരുവിനെ തടയാനും കടലമാവ് സഹായിക്കും.
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍ സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ്, കറുത്തപാടുകൾ, മുഖക്കുരു, എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും. മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂണ്‍ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിച്ചേക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.