ചുണ്ടുകളുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. വളരെ സോഫ്റ്റാണ് ചുണ്ടുകൾ. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവും തെറ്റായ ഭക്ഷണക്രമവും എല്ലാമാണ്. ചുണ്ടുകൾക്ക് നിറം വരാൻ ഇതാ ചില ടിപ്സുകൾ
ചുണ്ടുകളിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനുള്ള ഒരു സ്വാഭാവിക പരിഹാരമാർഗമാണ് തേൻ. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ അൽപം തേൻ പുരട്ടുന്നത് നിറം ലഭിക്കാൻ സഹായിക്കും. വിണ്ടുകീറിയ ചുണ്ടുകൾക്ക് തേൻ നല്ലൊരു പ്രതിവിധിയാണ്. ഇതിന് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. വിണ്ടുകീറിയ ചുണ്ടുകളെ വിള്ളലിൽ നിന്നോ അണുബാധയിൽ നിന്നോ സംരക്ഷിക്കാനും തേൻ സഹായകമാണ്.
തക്കാളിയിൽ സെലിനിയം പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചുണ്ടുകളുടെ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് പഠനങ്ങൾ പറയുന്നു. തക്കാളി അരച്ച് പേസ്റ്റാക്കി ചുണ്ടുകളിൽ പുരട്ടുന്നത് നല്ലതാണ്.
തൈരിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മ കോശങ്ങളെ ദൃഢമാക്കാനും യുവത്വം നിലനിർത്താനുമെല്ലാം സഹായിക്കുന്നു. ദിവസവും തെെര് കൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നിറം കൂട്ടാനും വരൾച്ച അകറ്റാനും സഹായിക്കും.
കറ്റാർവാഴ ഇരുണ്ട ചുണ്ടുകളെ ഫലപ്രദമായി കുറയ്ക്കാൻ സഹായം ചെയ്യും. ഈ പോളിഫെനോളിക് സംയുക്തം ചർമ്മത്തിലെ അമിത പിഗ്മെന്റേഷൻ പ്രക്രിയയെ പ്രതിരോധിക്കുകയും ചുണ്ടുകളുടെ ആരോഗ്യകരമായ തിളക്കവും നിറവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.