ഇബ്രാഹിം നബിയുടെയും മകന് ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി കേരളത്തിലെ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ബലിപെരുന്നാള്‍ നമസ്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങി. ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ പുണ്യഭൂമിയില്‍ സംഗമിക്കുന്ന ഹജ്ജ് കര്‍മം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അറഫാസംഗമവും ജംറത്തുല്‍ അഖബയിലെ കല്ലേറുമുള്‍പ്പെടെയുള്ള കര്‍മം പൂര്‍ത്തിയാക്കി ഹാജിമാര്‍ ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










