കേരളത്തിന്റെ തീരാനോവായ വയനാട് ദുരന്തത്തിന് നാളെ ഒരു വയസ്.വയനാട്ടിൽ ആർത്തലച്ച് വന്ന ഉരുൾ ഒരു നാടിനെ ഇല്ലാതാക്കിയിട്ട് നാളെ ഒരു വർഷം. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ബാക്കിയായ മനുഷ്യർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴികൾ തുറന്നിട്ടില്ല. ഒരു വർഷത്തിനിപ്പുറവും അവർ വാടകവീടുകളിൽ ആണ്. അവർക്കായി പാർപ്പിടം ഒരുങ്ങുന്നുവെന്ന് സർക്കാർ പറയുമ്പോഴും എന്ന് പൂർത്തിയാകുമെന്ന സംശയം ബാക്കിയാണ്.
ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തളളുന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ ഇന്ന് വയനാട്ടിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ സമരം നടക്കും. ദുരന്തത്തെ അതിജീവിച്ചവരിൽ ഏറെപ്പേർക്കും ഇന്നും ജീവിതമാർഗം തുറന്നില്ല.
മൂന്ന് ഘട്ടമായി ദുരിതബാധിതരുടെ പട്ടിക സർക്കാർ പുറത്ത് ഇറക്കിയെങ്കിലും ദുരന്തത്തിൽ സകലതും നഷ്ടമായ മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും പടവെട്ടി കുന്നിലെയും നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ദുരിതബാധിതരുടെ പട്ടികയ്ക്ക് പുറത്താണുള്ളത്. 402 പേരുടെ പട്ടികയാണ് സർക്കാർ ഇതുവരെ പുറത്തിറക്കിയത്. നിലവിൽ 52 പേരുടെ അപ്പീൽ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









