ഇടുക്കി : വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. മുന്നാറിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് ഇറക്കത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് തെന്നി നീങ്ങിയത്.
പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം. കായംകുളത്ത് നിന്നും മുന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽ പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.