ചാലക്കുടി-ആനമല റോഡിൽ കി.മീ. 56/000 മുതൽ 83/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടന്നു വരികയാണ്. മലക്കപ്പാറയിൽ ആഗസ്റ്റ് 20 ൽ പെയ്ത ശക്തമായ മഴയിൽ തമിഴ്നാട് ചെക്പോസ്റ്റിൽ നിന്നും 350 മീറ്റർ മാറി സിഎച്ച്88/150 ൽ തകർന്ന കൽവെർട്ടിന്റെ പുനർനിർമാണ പ്രവർത്തികളും നടക്കുന്നുണ്ട്.
അതിനാൽ ആഗസ്റ്റ് 24 (ശനി), 25 (ഞായർ) തീയതികളിൽ മലക്കപ്പാറയിലുള്ള തമിഴ്നാട് ചെക്ക് പോസ്റ്റിലും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും ഗതാഗതം തടസ്സപ്പെടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.