വന്ദേഭാരത് ട്രെയിനിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. നിലവിൽ ഡൽഹി–ഝാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്പ്രസിൽ ട്രെയിൻ ഹോസ്റ്റസുണ്ട്.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിലെ േകറ്ററിങ് കരാർ ഡൽഹിയിലെ കമ്പനി റെക്കോർഡ് തുകയായ 1.77 കോടി രൂപയ്ക്കാണു നേടിയിരിക്കുന്നത്. നിലവിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളിൽ 12 എണ്ണത്തിലും ഇതേ കമ്പനിക്കാണു കരാർ. ട്രെയിൻ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചു കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. ഒട്ടേറെ അപേക്ഷകൾ ഇതിനകം ലഭിച്ചു. മലയാളത്തിനു പുറമേ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കാനറിയുന്ന 10 പേരെയാണു തിരഞ്ഞെടുക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.