തിരുവമ്പാടി: മലയോരമേഖലയിൽ തുടരുന്ന യാത്രാക്ലേശം പരിഹരിക്കാൻ കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു കീഴിൽ ജനകീയ സദസുകള്‍ സംഘടിപ്പിക്കുന്നു. തിരുവമ്പാടിയിൽ യോഗം 23ന് രാവിലെ 10.30ന് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ നടക്കും.
നിലവിൽ ബസ് യാത്രാ സൗകര്യമില്ലാത്തതും യാത്രാക്ലേശം നേരിടുന്നതുമായ പ്രദേശങ്ങളിൽ ബസ് സർവീസ് അനുവദിക്കുന്നതിനുള്ള തയാറാക്കുന്നതിനായാണ് ലിൻ്റോ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജനകീയ യോഗങ്ങൾ നടത്തുന്നത്. ജനപ്രതിനിധികള്‍, കെഎസ്ആർടിസി ബസ് ഓപറേറ്റ് പ്രതിനിധികള്‍, ട്രാൻസ്പോർട്ടേഷൻ എക്സ്പേർട്ടേഴ്സ്, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുക്കും. സ്വകാര്യ ബസ് സർവീസില്ലാത്ത പൂവാറൻതോട്, കക്കാടംപൊയില്‍, മുത്തപ്പൻപുഴ, മറിപ്പുഴ, പൊന്നാങ്കയം എന്നിവിടങ്ങളിലും ബസ് സർവീസ് പരിമിതമായ പുന്നക്കല്‍, തമ്പലമണ്ണ തുടങ്ങിയ പ്രദേശങ്ങളിലും യാത്രാപ്രശ്നം രൂക്ഷമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.