ജോൺസ്റ്റൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയില്‍ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ജോ ബിഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനക്കെതിരെ യു.എസ്. ചുമത്തിയ നികുതികള്‍ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു.
ശക്തമായ മത്സരം നടക്കുന്ന പെൻസിൽവാനിയയിലെ ജോൺസ്റ്റണിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. “ഉറങ്ങുക” എന്ന് വിളിച്ച് ട്രംപ് ബിഡനെ പരിഹസിച്ചു.
ബൈഡന്‍ വിജയിച്ചു എന്നാല്‍ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങള്‍ വിജയിച്ചു എന്നതാണ്. നമ്മള്‍ എല്ലാ ദിവസവും പുറത്താക്കപ്പെടും. എന്നാല്‍, ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ ജയിച്ചു. പെന്‍സിന്‍വാനിയ ജയിച്ചു. അമേരിക്ക ജയിച്ചു. വളരെ ലളിതമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ തൊഴിലുകള്‍ക്കെതിരായ ചൈനയുടെ ഭീഷണിയെ നേരിടാന്‍ എല്ലായ്പ്പോഴും ശക്തമായ നടപടി സ്വീകരിച്ചു. നമ്മുടെ കര്‍ഷകര്‍ക്ക് നല്‍കാനായി ചൈനയില്‍ നിന്ന് വളരെയധികം പണം ഈടാക്കി. 28 ബില്യണ്‍ ഡോളറാണ് ചൈനയില്‍ നിന്ന് ലഭിച്ചത്. ഇനിയും ധാരാളം ചൈനയില്‍ നിന്ന് ലഭിക്കാനുണ്ടെന്നും നികുതി ചുമത്തിയത് ചൂണ്ടിക്കാട്ടി ട്രംപ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.