കൊച്ചി∙ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ഓഡിയോ ക്ലിപ്പുകൾ പൂർണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം . കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യും.
കേസിൽ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തിൽ നടപടികൾ വേഗത്തിലാണ്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിൽനിന്നു തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും മെസേജുകളുമാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ പിടിവള്ളി. മണിക്കൂറുകൾ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കാൻ മാത്രം 5 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. 6000ൽ അധികം വരുന്ന ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്. ഇതു പൂർത്തിയാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നൽകാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.