ഹൈദരാബാദ്: ഇന്ത്യക്കാരായ രണ്ട് വിദ്യാര്‍ഥികളെ അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ്(23) ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് എന്നിവരെയാണ് യു.എസിലെ കണറ്റിക്കട്ടിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഉറങ്ങികിടന്ന ഇരുവരെയും ഞായറാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് അതേസമയം, മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ ഇരുവരുടെയും താമസസ്ഥലത്തെത്തി ഇവരെ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി രണ്ടുപേരെയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിനുള്ളില്‍ വിഷവാതകം ശ്വസിച്ചാണ് രണ്ടുപേരും മരിച്ചതെന്നാണ് സംശയം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.