വാറങ്കൽ: മുളുഗു ജില്ലയിലെ മംഗപേട്ട് വനമേഖലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെലങ്കാന രാഷ്ട്ര സമിതിയിലെ അംഗങ്ങളായ മധുരി ഭീമേശ്വര റാവുവും, മറ്റൊരു ഭീകരനുമാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പോലീസ് ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
പോലീസ് സേനയുടെ ക്യമ്പിങ് ഇപ്പോഴും വനമേഖലയിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് സംഭവം സ്ഥിരീകരിച്ച എസ്പി സംഗ്രാം സിംഗ് ജി പാട്ടീൽ പറഞ്ഞു.
ഒക്ടോബർ 10 ന് ജില്ലയിൽ എടുത്ത സ്ഥാലമായ വെങ്കടപുരം മണ്ഡലത്തിലെ ആലുബാക്ക ഗ്രാമത്തിൽ ഒരു വളം കട ഉടമയും ടിആർഎസ് നേതാവുമായ മധുരി ഭീമേശ്വർ റാവുവിനെ മാവോയിസ്റ്റ് കൊലപ്പെടുത്തി പോലീസിനെ വെല്ലുവിളിചിരുന്നു. അതിനുശേഷം ജില്ലയിലെ വനമേഖലയിൽ ക്യാമ്പിങ് പ്രവർത്തനങ്ങൾ ശക്തമാക്കി പോലീസ് മാവോയിസ്റ്റുകളെ തേടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.