ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിനായി വ്യാഴാഴ്ച റാംബാനിലെ ചെനാബ് നദിയില്‍ നിർമ്മിച്ച ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ അണക്കെട്ടുകള്‍ തുറന്നു.
അതിർത്തിയില്‍ സംഘർഷം കനക്കുന്നതിനിടെയാണ് ഇന്ത്യ ജലയുദ്ധം തുടരുന്നത്. പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി കേന്ദ്രം എല്ലാ അണക്കെട്ടുകളുടെയും ഗേറ്റുകള്‍ അടച്ചതിന് ശേഷമാണ് ഇത്. ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകളാണ് മുന്നറിയിപ്പില്ലാതെ തുറന്നത്. അതേസമയം ചമ്ബയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാതയില്‍ നിരവധി വാഹനങ്ങള്‍ നിർത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഒരു തുള്ളി വെള്ളവും കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് രണ്ട് അണക്കെട്ടുകളുടേയും ഷട്ടറുകള്‍ ഇന്ത്യ അടച്ചിരുന്നു. ഷട്ടറുകള്‍ തുറന്നതോടെ പാകിസ്താനില്‍ ചെനാബ് നദിയോട് ചേർന്നുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ട്. പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജലകരാർ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. ചെനാബും ഉടമ്ബടിയുടെ ഭാഗമാണ്. പാകിസ്താനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം ഇന്ത്യ നിയന്ത്രിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതിനാല്‍ പാകിസ്ഥാൻ പ്രളയഭീതിയിലാണ്. ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമാക്കി രാത്രിയില്‍ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. 4 പോർവിമാനങ്ങള്‍ വെടിവച്ചിട്ടു. രണ്ട് പാക് പൈലറ്റുമാർ കസ്റ്റഡിയിലുണ്ട്.പാകിസ്ഥാന്റെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലും ആക്രമണം നടത്തി.
ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറൻ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില്‍ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നല്‍കിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്‍ത്തുകൊണ്ട് ശക്തമായ മറുപടിയാണ് നല്‍കിയത്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
ഇന്നലെ ഇസ്‌ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം ഇന്ത്യ നടത്തി. പാക് ഭീകരത്താവളങ്ങളെ ഇല്ലാതാക്കിയ സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഇന്ത്യയുടെ വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും തകർത്തിട്ടു. ജമ്മുവില്‍നിന്നാണ് യുദ്ധവിമാനങ്ങള്‍ പറന്നുയർന്നത്. ഇസ്‌ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.