കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക നേതാക്കൾ അവതരിപ്പിച്ചു. പ്രകടന പത്രിക അവതരണത്തിൽ വി ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പങ്കെടുത്തു. തെരുവ് നായ ശല്യത്തിൽ നിന്ന് കേരളം മുക്തമാകുമെന്നും പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവിച്ചു. ദാരിദ്ര്യ നിർമാർജനത്തിനായി ആശ്രയ 2 നടപ്പിലാക്കും.
വന്യജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകും. അതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഗ്രാമീണ റോഡുകൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. അതുപോലെ എല്ലാവർക്കും വീടും യുവജനങ്ങളെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. മുൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










