ഉക്രെയ്ൻ അധിനിവേശത്തിന്റെ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനാകാതെ റഷ്യ, രാജ്യത്ത് വാക്വം ബോംബുകൾ ഉപയോഗിക്കുന്നതായി ഉക്രെയ്ൻ ആരോപിച്ചു. യുഎസിലെ യുക്രൈൻ അംബാസഡർ ഒക്സാന മകരോവയാണ് ആരോപണം ഉന്നയിച്ചത്. യുഎസ് കോൺഗ്രസ് അംഗങ്ങളോട് സഹായം അഭ്യർത്ഥിക്കുന്നതിനിടെയാണ് മെർക്കറോവ ആരോപണം ഉന്നയിച്ചത്.
വാക്വം ബോംബുകള്‍ അഥവ തെർമോബാറിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ചുറ്റുമുള്ള വായുവിൽനിന്ന് ഓക്സീജൻ വലിച്ചെടുത്ത് ഉയർന്ന ഊഷ്മാവിൽ സ്ഫോടനം സൃഷ്ടിക്കാൻ കഴിയുള്ളവയാണ് വാക്വം ബോംബുകൾ. സാധാരണ സ്ഫോടനത്തെക്കാൾ ദൈർഘ്യമുള്ള സ്ഫോടന തരംഗം ഉണ്ടാകുകയും സ്ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യും.
ഉപരോധത്തിന്റെ ആഘാതത്തിൽ റഷ്യൻ സമ്പദ്വ്യവസ്ഥ രാജ്യാന്തര തലത്തിൽ നിരോധിക്കപ്പെട്ട തെര്‍മോബാറിക് ആയുധങ്ങള്‍ റഷ്യ യുക്രെയ്നിൽ ഉപയോഗിക്കുന്നതിന് സ്ഥിരീകരണമില്ലെങ്കിലും യുക്രെയ്ൻ അതിർത്തിയിൽ റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യ യുക്രെയ്നിൽ വരുത്താൻ ശ്രമിക്കുന്ന നാശം വളരെ വലുതാണെന്നും ഒക്സാന മർക്കറോവ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.