2023-ഓടെ ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. 5ജി ടെലികോം സര്‍വീസ് രാജ്യത്ത് എത്തിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നാണ് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
5ജി സംവിധാനം എത്തുന്നതോടെ രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റ് എക്കണോമിയിലും വലിയ വികസനമുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത് . പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളിലായിരിക്കും 5ജി ഉറപ്പാക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂണെ എന്നി നഗരങ്ങളിലാണ് 5ജി ആദ്യമെത്തുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.