തൃശ്ശൂർ ; കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ. കാട്ടൂർ കിഴുപ്പുള്ളിക്കര കല്ലായിൽ ശ്യാം (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ കേരളവർമ കോളേജിൽ പി.ജി. വിദ്യാർഥിയാണ് ശ്യാം .
പീച്ചിയിൽ സുരേഷ്ഗോപിക്ക് ബി.ജെ.പി. നൽകിയ സ്വീകരണത്തിനിടെ വേദിയിൽ ബി.ജെ.പി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോ ആണ് അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്തത്. ഈ വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.