വിസ്മയ കേസിൽ കേരളത്തിലെ കോളജുകളിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കാൻ ഒരുങ്ങി സർവകലാശാലകൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരമാണ് സർവകലാശാലകൾ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പാക്കുന്നത്. സ്ത്രീധനം വാങ്ങുകയോ, വാങ്ങാൻ പ്രേരിപ്പിക്കുകയോ, സ്ത്രീധനം കൊടുക്കുകയോ ചെയ്യില്ലെന്ന് എഴുതി നൽകാനാണ് കാലിക്കറ്റ് സർവകലാശാല പ്രവേശനം നേടുന്ന വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. വിദ്യാർഥിയും രക്ഷിതാവും സത്യവാങ്മൂലം എഴുതി നൽകണം. ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദ സർട്ടിഫിക്കറ്റ് തിരിച്ച് നൽകേണ്ടി വരും. വരുന്ന അധ്യയന വർഷം മുതൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിന്റെ കാര്യം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി അഡ്മിഷൻ സമയത്ത് തന്നെ വിദ്യാർഥികളിൽ നിന്ന് സത്യവാങ്മൂലം വാങ്ങാനുള്ള നടപടികൾ കേരള യൂണിവേഴ്സിറ്റി ആരംഭിച്ചു. അതെ സമയം മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഡ്മിഷൻ സമയത്ത് രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും സംയുക്ത സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതി വാങ്ങുവാൻ എല്ലാ കോളജുകൾക്കും നിർദേശം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.