തിരുവനന്തപുരം സ്വകാര്യ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. പരീക്ഷകൾ നടക്കുമ്പോൾ സമരം പാടില്ലായിരുന്നു. ബസ് നിരക്ക് വർധിപ്പിക്കും. ബസ് നിരക്ക് വർധിപ്പിക്കുന്നത് സമരത്തെ തുടർന്നാണെന്നു വരുത്തി തീർക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പു നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സ്വകാര്യ ബസ് ഉടമകൾ ഇന്നുമുതൽ അനിശ്ചിതകാല സമരം നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.