വൈറ്റമിൻ ഇയുടെ കലവറയായ ബദാം ചർമ്മസംരക്ഷണത്തിന് ഉത്തമമാണ്. ചുളിവുകൾ തടയാനും ചർമ്മത്തിന് തിളക്കം നൽകാനും ബദാം കഴിക്കുന്നത് നല്ലതാണ്. ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ തടയാനും അമിതവണ്ണം കുറയ്ക്കാനും ബദാം കഴിക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും കാണിക്കുന്നു.
വൈറ്റമിൻ ഇയുടെ കലവറയായ ബദാം ചർമ്മസംരക്ഷണത്തിന് ഉത്തമമാണ്. ചുളിവുകൾ തടയാനും ചർമ്മത്തിന് തിളക്കം നൽകാനും ബദാം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ബദാം ഓയിലിന്റെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ബദാം ഓയിലിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.
ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. അതുകൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം വരെ ബദാം ഓയിൽ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാനും ബദാം ഓയിൽ പുരട്ടുന്നത് നല്ലതാണ്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ ഉപയോഗിച്ച് കണ്ണുകൾക്ക് ചുറ്റും മസ്സാജ് ചെയ്താൽ കറുപ്പ് നിറം മാറും.
മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും അകറ്റാൻ ബദാം ഓയിൽ സഹായിക്കുന്നു. ഇതിനായി ബദാം ഓയിൽ ഉപയോഗിച്ച് മുഖം 10 മിനിറ്റ് മസാജ് ചെയ്യാം. അതുപോലെ ബദാം ഓയിലും തേനും പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറും.
മുടി സംരക്ഷണത്തിനും ബദാം ഓയിൽ ഉത്തമമാണ്. ബദാം ഓയിൽ പതിവായി ഉപയോഗിക്കുന്നത് മുടിക്ക് നീളം കൂട്ടാനും മുടിക്ക് ബലം നൽകാനും തിളക്കമുള്ളതാക്കാനും സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ബദാം ഓയിൽ ചൂടാക്കി തലയിൽ മസാജ് ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.