സംസ്ഥാനത്ത് 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിനേഷന്‍. ആദ്യഘട്ടത്തിൽ കുട്ടികൾക്ക് കോവാക്സിനായിരിക്കും നൽകുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.
കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്‌സിന്‍ മാത്രമാകും നല്‍കുക. കുട്ടികൾക്കുള്ള വാക്സിനേഷൻ ജനറൽ / ജില്ല / താലൂക്ക് / CHC യിൽ ലഭ്യമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കുടുംബാരോഗ്യ കേന്ദ്രത്തിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ വാക്സിനേഷൻ ലഭിക്കൂ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൊവിഡ് വന്ന കുട്ടികൾക്ക് മൂന്ന് മാസത്തിന് ശേഷം വാക്സിൻ നൽകണം. ആധാറും സ്കൂൾ ഐഡി കാർഡും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം. 15.34 ലക്ഷം കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.