അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്‌റ്റേഷന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും.
രാവിലെ 9.30ന് ഉദ്‌ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. ഷാഫി പറമ്ബില്‍ എം.പി, കെ.കെ. രമ എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ തുറകളിലുള്ളവരും റെയില്‍വെ സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും. അമൃത് ഭാരത് പദ്ധതിപ്രകാരം 22 കോടിയുടെ വികസനമാണ് വടകരയില്‍ പൂര്‍ത്തിയായത്. പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ അരുണ്‍ ചതുര്‍വേദിയുടെ നേതൃത്വത്തില്‍ ഉന്നതോദാ്യേഗസ്‌ഥര്‍ കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അവസാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
അത്യാധുനിക സംവിധാനങ്ങളോടെയാണ് നവീകരണ പ്രവൃത്തി നടത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ 710 മീറ്റര്‍ നീളമുള്ള മൂന്ന് പ്ലാറ്റ്‌ഫോമുകളാണുള്ളത്. 8582 സ്‌ക്വയര്‍ മീറ്റര്‍ പാര്‍ക്കിങ് സൗകര്യം, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സി.സി.ടി.വി. ക്യാമറകള്‍, കോച്ച് പൊസിഷന്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം സ്‌റ്റേഷനില്‍ സജ്‌ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും റെയില്‍വേ സ്‌റ്റേഷനില്‍ തണല്‍ ഒരുക്കാന്‍ അധ്യാപകനും സസ്യ ഗവേഷകനുമായ ഡോക്‌ടര്‍ ദിലീപും വടകര റെയില്‍വേ സ്‌റ്റേഷന്‍ സൗന്ദര്യവല്‍ക്കരണ ശുചീകരണ ഫോറവും ചെറി ചെടികള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. ഇത് പന്തലിക്കുന്നതോടെ ഭംഗിയും, വെയിലില്‍ നിന്ന് ആശ്വാസവുമാകയും ചെയ്ും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










