കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം-കണ്ണൂർ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിൻ 12.20ന് കണ്ണൂരിലെത്തി. 7 മണിക്കൂറും 10 മിനിറ്റും കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തി. ട്രയൽ റണ്ണിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തി.
ആദ്യ ട്രയൽ റണ്ണിൽ, ഏഴ് മണിക്കൂറും 10 മിനിറ്റും കൊണ്ട് ഓടാൻ കഴിഞ്ഞു. ഒന്നോ രണ്ടോ ടെസ്റ്റ് റണ്ണുകൾ കൂടി ഉണ്ടായേക്കാം. അപ്പോഴേക്കും, സ്റ്റോപ്പുകൾ സജ്ജീകരിച്ച് കുറച്ച് സമയം ലാഭിക്കാൻ കഴിഞ്ഞേക്കും. ചുരുക്കിപ്പറഞ്ഞാൽ വന്ദേഭാരതില്‍ ഏഴു മണിക്കൂർ കൊണ്ട് തിരുവനന്തപുരം-കണ്ണൂർ യാത്ര ചെയ്യാം.
ഇനി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ട്രയൽ റൺ നടത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അവസാന ഷെഡ്യൂൾ ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ ട്രെയിനിൽ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









