മുക്കം പൊറ്റശേരിയില്‍ അരങ്ങേറിയ പുരുഷ, വനിത വണ്ടിപ്പൂട്ട് മത്സരങ്ങളില്‍ പാലക്കാടും കോഴിക്കോടും ജേതാക്കളായി.
പുരുഷ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് മുബഷിര്‍ ആന്‍ഡ് അനസും, വനിത വിഭാഗത്തില്‍ കോഴിക്കോട് പന്തീരങ്കാവിലെ ഫാത്തിമ സജ, അജീസ് മുഹ്‌സിന്‍ എന്നിവരാണ് അതിവേഗതയില്‍ ഫിനിഷ് ചെയ്‌ത് ഒന്നാം സ്‌ഥാനം നേടി വിജയ മേധാവിത്വം നേടിയത്. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്‌ഥാനം ഷെബിക്ക് റയാന്‍, സാബിക്ക് മലപ്പുറം പെരിന്തല്‍മണ്ണക്കാണ്.
മൂന്നാം സ്‌ഥാനം നിലമ്ബൂരിലെ അജി ഷാദിനാണ്. അതേസമയം വനിത വിഭാഗത്തില്‍ രണ്ടാം സ്‌ഥാനം കോഴിക്കോട് കൂളിമാടിലെ ജാസ്‌മീനാണ്. മൂന്നാം സ്‌ഥാനം കോഴിക്കോട് മന്‍ജു നാഥും നേടി. സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ബംഗ്‌ളൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും നാല്‍പ്പത്തഞ്ച് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചത്. ഞായറാഴ്‌ച്ച വൈകിട്ട് 3.30 ന് ആരംഭിച്ച മത്സരങ്ങള്‍ രാത്രി 8.30 സമാപിച്ചത്. ട്രാക്കുകളിലൂടെ ആവേശ പ്രകടനം നടത്തുന്നതിനിടയില്‍ ചളിയില്‍ പൂണ്ട് പോകുന്ന സങ്കടാവസ്‌ഥയും സംഘാടക വളണ്ടിയര്‍ വണ്ടി കൊണ്ട് വലിച്ചും തള്ളിയും കുടുക്ക് നീക്കി പുറത്താകുന്ന ഒത്തിരി കാഴ്‌ചകളും മത്സരത്തിനിടയിലുണ്ടായി. വണ്ടികളോടുള്ള താല്‍പ്പര്യവും ഗ്രാമ സൗന്ദര്യത്തിന്റ കാണാകാഴ്‌ച്ചകള്‍ക്കൊപ്പം മത്സരമാരംഭിക്കുന്നതിന് മുമ്ബേ ജനക്കൂട്ടം പൊറ്റശേരിയിലെ വയല്‍ വരമ്ബുകളിലും, കവുങ്ങിന്‍ തോട്ടങ്ങളിലും, റോഡരികിലും സ്‌ഥലം പിടിച്ച് നില്‍ക്കുന്ന കാഴ്‌ച്ചകള്‍ ചരിത്രവിസ്‌മയമാക്കി.
ഏറെ വൈകിയതിനാല്‍ ഫ്‌ളഡ് ലൈറ്റ് വെട്ടത്തില്‍ മൈതാനിയില്‍ അരങ്ങ് തകര്‍ത്ത വണ്ടി പൂട്ട് മത്സരങ്ങള്‍ കാണുവാന്‍ രാത്രിയും വന്‍ ജന കൂട്ടമാണ് ഒഴുകിയെത്തിയത്. മത്സരത്തിന്റെ സുന്ദര പ്രകടനങ്ങള്‍ പകര്‍ത്താന്‍ ഡ്രോണുകളടക്കം ക്യാമറ കണ്ണുകളില്‍ പകര്‍ത്താന്‍ മത്സരിക്കുന്ന കാഴ്‌ചകളായിരുന്നു. ആവേശവും, വാശിയുമായി വയല്‍ ചളി ചീറ്റിതെറിപ്പിച്ച് കുതിക്കുന്ന വണ്ടികള്‍ക്ക് കാണികളുടെ ഹര്‍ഷാരവങ്ങളും, ആര്‍ത്തട്ടഹാസവും അക്ഷരാര്‍ഥത്തില്‍ പൊറ്റശേരി ഗ്രാമം ഉത്സവലഹരിയുടെ പ്രതീതിയായി. ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പൊറ്റശേരിയും, ചെറുവാടി അഡ്വഞ്ചര്‍ ക്ലബ്ബുമാണ് മത്സരത്തിന് വേദിയൊരുക്കിയത്. മുക്കം നഗരസഭ കൗണ്‍സിലര്‍ എം. മധു ഫ്‌ലാളാഗ് ഓഫ് ചെയ്‌ത് ഉദ്‌ഘാടനം ചെയ്‌തു.
സെക്രട്ടറി നിഷാദ് നെല്ലി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌് നജാദ് റഹ്‌മാന്‍, കൗണ്‍സിലര്‍ എ. അബ്‌ദുല്‍ ഗഫൂര്‍, ബന്ന, ആദര്‍ശ് ചെറാട്ടേരി, സുരേഷ് കണ്ണങ്കര, റാഷിദ് കിംസ് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഫൈറ്റേസ് ക്ലബ്ബ് പ്രസിഡന്റ്‌് നജാദ് റഹമാന്‍, മുഖ്യാതിഥി സലിം എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










