ഭക്ഷണത്തില്‍ എപ്പോൾ പലരും പല പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇട്ടു വൈറലാകാറുണ്ട്. എന്നാൽ ചില പാചക പരീക്ഷണ വീഡിയോകള്‍ വലിയ ട്രോളുകള്‍ നേടാറുമുണ്ട്. ഇവിടെയിതാ അത്തരം ഒരു പാചക പരീക്ഷണത്തിന്റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. നെയ്ച്ചോറിലാണ് ഇവിടത്തെ പരീക്ഷണം. എന്നാല്‍ ഇവിടെ തീര്‍ത്തും വ്യത്യസ്തമായൊരു നെയ്ച്ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഒറ്റ നോട്ടത്തില്‍ നീല നിറത്തിലുള്ള നെയ്ച്ചോറാണ് വീഡിയോയില്‍ കാണുന്നത്. ശംഖുപുഷ്പങ്ങള്‍ ചേര്‍ത്താണ് ഈ നീലനിറത്തിലുള്ള നെയ്ച്ചോറ് തയ്യാറാക്കുന്നത്.
വീഡിയോ തുടങ്ങുമ്പോള്‍ ശംഖുപുഷ്പങ്ങള്‍ ഇതളുകള്‍ വേര്‍പെടുത്തി ഒരു പാത്രത്തിലിട്ട് തിളപ്പിക്കുന്നതാണ് കാണുന്നത്. ശേഷം കുതിര്‍ത്തുവെച്ച അരി ഈ വെള്ളത്തില്‍ പാചകം ചെയ്യുന്നു. ഇതിലേയ്ക്ക് നെയ്യും മസാലയും കറുവയില, കിസ്മിസ് എന്നിവയുമെല്ലാം ചേര്‍ത്തുകൊടുക്കുന്നതും കാണാം. സാലഡിനൊപ്പം നെയ്ച്ചോറ് വിളമ്പുന്നതും വീഡിയോയില്‍ ഉണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ഇതിനകം 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.